Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ED Officials

പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഐ.​പി.​ബി​നു​വി​ന്‍റെ ഊ​ഞ്ഞാ​ലാ​ട്ടം; ഏ​ഴ് പോ​ലീ​സു​കാ​ർ​ക്ക് 'പ​ണി​കി​ട്ടി'

തി​രു​വ​ന​ന്ത​പു​രം: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഓ​ണം ആ​ഘോ​ഷി​ച്ച സം​ഭ​വ​ത്തി​ൽ ഏ​ഴ് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി. ഏ​ഴ് പേ​രെ​യും എ​ആ​ർ ക്യാ​മ്പി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഡി​ജി​പി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

പ്ര​തി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഓ​ണം ആ​ഘോ​ഷി​ച്ച​തി​ലും അ​തി​ന്‍റെ റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച​തി​ലും ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യ​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി പി. ​വി​ജ​യ​ൻ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ പ്ര​ശാ​ന്തി​നെ നേ​ര​ത്തെ ത​ന്നെ തൃ​ശൂ​രി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യി​രു​ന്നു. അ​ദ്ദേ​ഹം ക​ഴി​ഞ്ഞ​ദി​വ​സം സ്റ്റേ​ഷ​ൻ ചു​മ​ത​ല ഒ​ഴി​ഞ്ഞു. ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ ഐ.​പി. ബി​നു, ഉ​ണ്ണി തു​ട​ങ്ങി​യ​വ​രാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. 

ജാ​മ്യ​വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യി സ്റ്റേ​ഷ​നി​ൽ ഒ​പ്പി​ടാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി​ക​ളും ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ത്. ഒ​പ്പി​ട്ട ശേ​ഷം പ്ര​തി​ക​ളോ​ട് മ​ട​ങ്ങാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ടേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ അ​തി​ന് പ​ക​രം ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​വ​ദി​ച്ചെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ൽ. 

പ്ര​തി​ക​ൾ​ക്കൊ​പ്പം പോ​ലീ​സു​കാ​ർ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും റീ​ൽ​സ് ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്ത ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. ഗു​രു​ത​ര വീ​ഴ്ച ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഏ​ഴ് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ഇ​പ്പോ​ൾ സ്ഥ​ലം​മാ​റ്റ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ അ​ക്ര​മി​ച്ച കേ​സ്: എ​സ്എ​ഫ്ഐ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി മ​ട​ങ്ങി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ അ​ക്ര​മി​ച്ച കേ​സി​ൽ എ​സ്എ​ഫ്ഐ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ് വി​മ​ൽ പി​ടി​യി​ൽ. വീ​ട്ടി​ൽ ക​യ​റി​യാ​ണ് പോ​ലീ​സ് വി​ജ​യ് വി​മ​ലി​നെ പി​ടി​കൂ​ടി​യ​ത്.

ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 26 ആ​യി. അ​ഞ്ചു​തെ​ങ്ങ്‌ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം കൂ​ടി​യാ​ണ് വി​ജ​യ് വി​മ​ൽ. കേ​ര​ളാ സ​ർ​വ​ക​ലാ​ശാ​ലാ യൂ​ണി​യ​ൻ മു​ൻ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യി​രു​ന്നു വി​ജ​യ് വി​മ​ൽ.

ഇ​തി​നി​ടെ എ​സ്എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് എ​സ്എ​ഫ്ഐ. എ​സ്എ​ഫ്ഐ ഇ​ന്ന് ക​മ്മീ​ഷ​ണ‍​ർ ഓ​ഫീ​സി​ലേ​യ്ക്ക് മാ​ർ​ച്ച് ന​ട​ത്തും.

അ​റ​സ്റ്റി​ലാ​യ വി​ജ​യ് വി​മ​ൽ സം​ഘ​ർ​ത്തി​ൽ പ​ങ്കാ​ളി​യാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് എ​സ്എ​ഫ്ഐ നി​ല​പാ​ട്. അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കാ​നി​രി​ക്കെ നേ​താ​ക്ക​ളെ അ​ക​ത്തി​ടാ​നു​ള്ള ശ്ര​മ​മാ​ണ് പൊ​ലീ​സ് ന​ട​ത്തു​ന്ന​തെ​ന്നും എ​സ്എ​ഫ്ഐ ആ​രോ​പി​ച്ചു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ് ആ​സൂ​ത്ര​ണ​ത്തോ​ടെ​യു​ള്ള രാ​ഷ്ട്രീ​യ ആ​ക്ര​മ​ണ​മെ​ന്ന് കോ​ട​തി നേ​ര​ത്തെ നീ​രീ​ക്ഷി​ച്ചി​രു​ന്നു. ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ത്തി​ന് നേ​രെ​യു​ള്ള വെ​ല്ലു​വി​ളി​യാ​ണി​തെ​ന്നും കോ​ട​തി പ​റ​ഞ്ഞി​രു​ന്നു. ജാ​മ്യാ​പേ​ക്ഷ​ക​ൾ ത​ള്ളി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ലാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം; 19 പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി​യും സി​പി​എം പ്ര​വ​ർ​ത്ത​ക​നു​മാ​യ ദി​ന​ക​ർ അ​റ​സ്റ്റി​ൽ. ഇ​തോ​ടെ കേ​സി​ൽ ഇ​തു​വ​രെ 19 പേ​ർ അ​റ​സ്റ്റി​ലാ​യി. ക​ണ്ടാ​ല​റി​യാ​വു​ന്ന 300 പേ​ര്‍​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

വ​ധ​ശ്ര​മം, നി​യ​മ​വി​രു​ദ്ധ​മാ​യി സം​ഘം​ചേ​ര​ല്‍, ക​ലാ​പ​മു​ണ്ടാ​ക്ക​ല്‍, കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ല്‍, അ​ന്യാ​യ​മാ​യി ത​ട​ഞ്ഞു​വ​യ്ക്ക​ല്‍, മ​നഃ​പൂ​ര്‍​വം പ​രി​ക്കേ​ല്‍​പി​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണു ചു​മ​ത്തി​യി​ട്ടു​ള്ള​ത്. മ്യൂ​സി​യം സ്റ്റേ​ഷ​നി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

അ​തേ​സ​മ​യം, ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ പൊ​ലീ​സു​കാ​ര്‍ മൊ​ഴി ന​ൽ‌​കി.

Kerala

ഇ ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം റി​പ്പോ​ർ​ട്ട് തേ​ടും

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് തേ​ടും. മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ൽ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് ഗു​രു​ത​ര​മാ​യ വീ​ഴ്ച സം​ഭ​വി​ച്ച​താ​യി കേ​ന്ദ്ര​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ അ​ഞ്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യും.

സി​എം​ആ​ർ​എ​ൽ മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ വ​സ​തി​യി​ൽ ഉ​ൾ​പ്പെ​ടെ ന​ട​ന്ന റെ​യ്ഡി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ത​ല​സ്ഥാ​ന​ത്ത് നാ​ട​കീ​യ രം​ഗ​ങ്ങ​ളും സം​ഘ​ർ​ഷ​വു​മു​ണ്ടാ​യ​ത്. റെ​യ്ഡ് ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ ഇ ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ "കൊ​ല്ലെ​ടാ" എ​ന്ന് ആ​ക്രോ​ശി​ച്ചു​കൊ​ണ്ട് മു​ന്നൂ​റോ​ളം വ​രു​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ഫ്ഐ​ആ​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​ഷ്ടി​ക​യും വ​ടി​ക​ളും ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ ​ഡി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൂ​ന്ന് വാ​ഹ​ന​ങ്ങ​ളു​ടെ മു​ൻ​ഭാ​ഗ​ത്തെ​യും പി​ൻ ഭാ​ഗ​ത്തെ​യും ചി​ല്ലു​ക​ൾ ത​ക​ർ​ത്തു. അ​ക്ര​മ​ത്തി​ൽ ഏ​താ​ണ്ട് മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യും വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ​ക്ക് ക​ണ്ണി​ന് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

സ്ഥ​ല​ത്ത് പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ വ​ലി​യ തോ​തി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​വു​ക​യും, തു​ട​ർ​ന്ന് പോ​ലീ​സ് ലാ​ത്തി​വീ​ശി​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ച​ത്. അ​ക്ര​മ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പൊ​ലീ​സ് പാ​ള​യം ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​യെ​ങ്കി​ലും മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​ക്ക​ൾ പോ​ലീ​സി​നെ ത​ട​ഞ്ഞ​ത് കൂ​ടു​ത​ൽ സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് അ​ഞ്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി തു​ട​രു​ക​യാ​ണെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

 

Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം; പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നും കേ​സെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ർ​ക്കെ​തി​രെ മ​റ്റൊ​രു കേ​സ് കൂ​ടി എ​ടു​ക്കും. പോ​ലി​സി​നെ ആ​ക്ര​മി​ച്ച​തി​ന് മ​റ്റൊ​രു കേ​സെ​ടു​ക്കും. പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ർ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ അ​ഞ്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ​യും ഇ​ന്ന് റി​മാ​ൻ‍‍​ഡ് ചെ​യ്യും.

മ​റ്റ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​ല്ല. ത​ല​സ്ഥാ​ന​ത്തു​ണ്ടാ​യ​ത് പോ​ലീ​സി​ന്‍റെ ഗു​രു​ത​ര​വീ​ഴ്ച​യെ​ന്നാ​ണ് കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ര്‍​ട്ട്. സം​സ്ഥാ​ന ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി​യും റി​പ്പോ​ർ​ട്ട് ന​ൽ​കും. അ​തേ​സ​മ​യം റെ​യ്ഡി​ന് എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം തി​രി​ച്ച​ടി​യാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് സി​പി​എം. അ​ഞ്ച് വ​ട്ടം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ക​ര​ണം തേ​ടി​യി​ട്ടും മി​ണ്ടാ​ത്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ നി​ല​പാ​ടും ച​ർ​ച്ച​യാ​കു​ന്നു​ണ്ട്.

Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന ഡി​ജി​റ്റ​ൽ ത​ട്ടി​പ്പ്; പ്ര​വാ​സി​ക്ക് ന​ഷ്ട​മാ​യ​ത് ഒ​ന്ന​ര​ക്കോ​ടി

കോ​ഴി​ക്കോ​ട്: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന ന​ട​ത്തി​യ ഡി​ജി​റ്റ​ൽ ത​ട്ടി​പ്പി​ൽ പ​യ്യോ​ളി സ്വ​ദേ​ശി​യാ​യ പ്ര​വാ​സി​ക്ക് ന​ഷ്ട​മാ​യ​ത് ഒ​ന്ന​ര​ക്കോ​ടി. സൈ​ബ​ർ ക്രൈം ​പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പ​രാ​തി​ക്കാ​ര​ന് പോ​പ്പു​ല​ർ ഫ്ര​ണ്ടു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ഭീ​ഷ​ണി. അ​ക്കൗ​ണ്ടി​ലു​ള്ള തു​ക പി​എ​ഫ്ഐ​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യും ത​ട്ടി​പ്പു​കാ​ർ വി​ശ്വ​സി​പ്പി​ച്ചു.

തു​ട​ർ​ന്ന് മ​റ്റൊ​രു അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​സ്ബി​ഐ അ​ക്കൗ​ണ്ടി​ലു​ള്ള തു​ക​യാ​ണ് പ​രാ​തി​ക്കാ​ര​ൻ ത​ട്ടി​പ്പു​കാ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യ​ത്. വാ​ട്ട്സ് ആ​പ്പി​ൽ ബ​ന്ധ​പ്പെ​ട്ടാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

Latest News

Corehub Up